തിരുവനന്തപുരം: പോലീസ് അതിക്രമങ്ങളും ക്രമസമാധാന പ്രശ്നങ്ങളും ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയാണ് പ്രതിപക്ഷത്തുനിന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്.
എന്നാൽ സംസ്ഥാനത്തെ ക്രമസമാധാനനില ഭദ്രമാണെന്ന് മന്ത്രി എ.കെ. ബാലൻ സഭയിൽ പറഞ്ഞു. പോലീസ് ഉൾപ്പെട്ട ഒറ്റപ്പെട്ട അക്രമസംഭവങ്ങളിൽ ശക്തമായ നടപടിയുണ്ടാകും. കുറ്റക്കാർക്കെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കുമെന്നും ആലപ്പുഴയിലും മലപ്പുറത്തുമുണ്ടായ പോലീസ് അതിക്രമങ്ങളിൽ നടപടിയെടുത്തുവെന്നും മന്ത്രി പറഞ്ഞു.