പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമർശിച്ച ഗവർണറെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷത്തിന്റെ നടപടിയിൽ പ്രതികരണവുമായി മന്ത്രി എ.കെ. ബാലൻ. പ്രതിപക്ഷത്തിന്റേത് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണെന്ന് മന്ത്രി പാലക്കാട്ടുവച്ച് മാധ്യമങ്ങളോട് പറഞ്ഞു.
ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്നങ്ങളില്ല, സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാപരമായി തന്നെ ഗവര്‍ണറും കടമകൾ നിര്‍വഹിക്കും. ഇതിൽ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് ചര്‍ച്ച ചെയ്യണമെന്നും മന്ത്രി പറഞ്ഞു.