കോഴിക്കോട്: എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് പോകുന്നെന്ന് പ്രഖ്യാപിച്ച മാണി സി കാപ്പനെതിരേ പൊട്ടിത്തെറിച്ച് മന്ത്രി എ.കെ.ശശീന്ദ്രന്.കാപ്പന്റെ പ്രഖ്യാപനം അദ്ദേഹത്തെ എംഎല്‍എ ആക്കിയ ജനങ്ങളോട് കാണിച്ച നീതികേടാണെന്ന് ശശീന്ദ്രന് പ്രതികരിച്ചു.
എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന് എടുത്ത നിലപാട് അനുചിതമാണെന്നും എംഎല്‍എയാക്കാന്‍ അഹോരാത്രം പണിയെടുത്ത ഇടതുമുന്നണി പ്രവര്‍ത്തകരോടുള്ള വഞ്ചനായാണെന്നും ശശീന്ദ്രന് കുറ്റപ്പെടുത്തി.
മാണി സി കാപ്പന്റെ നിലപാട് പാര്‍ട്ടിയിലുള്ളവരെ അദ്ഭുതപ്പെടുത്തുന്നു. എല്‍ഡിഎഫ് വിടേണ്ട രാഷ്ട്രീയസാഹചര്യം നിലവില്‍ ഇല്ല. ദേശീയ നേതൃത്വം അന്തിമ തീരുമാനം എടുക്കും മുന്‍പ് കാപ്പന് എടുത്ത നിലപാട് അനുചിതമാണ്.
പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുന്നുവെന്ന് തന്നെ അവകാശപ്പെടുകയും ആ ചര്‍ച്ചയ്ക്ക് കാത്തിരിക്കാതെ സ്വയം തീരുമാനമെടുക്കാനുണ്ടായ അടിയന്തരാവസ്ഥ എന്താണെന്ന് വ്യക്തമാക്കണമെന്നും ശശീന്ദ്രന് ഇന്ന് രാവിലെ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തന്റെ കൂടെ ആളുണ്ടെന്ന കാപ്പന്റെ അവകാശവാദം കാണാന്‍ പോകുന്ന പൂരമാണ്. ഇക്കാര്യം ജില്ലാ പ്രസിഡന്റുമാരോട് അന്വേഷിച്ചാല്‍ അറിയാം.
എന്‍സിപിയിലെ ചില ജില്ലാ കമ്മിറ്റികള്‍ ഒഴികെ എല്ലാവരും എല്‍ഡിഎഫിനൊപ്പമാണ്. ഇത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിശോധിക്കാം.
ഒരാള്‍ പോയാലും പാര്‍ട്ടിക്ക് ക്ഷീണമാണ്. പാല വിട്ടുനല്‍കില്ല എന്ന് മുന്നണിയില്‍ ഒരു ചര്‍ച്ച ഔദ്യോഗികമായോ അനൗദ്യോഗികമായോ നടന്നില്ല. കാപ്പന് ക്ഷമ വേണമായിരുന്നു. ദേശീയ നേതൃത്വതീരുമാനത്തിന് കാത്തിരുന്നില്ല.
പാലാ സീറ്റില്‍ എല്‍ഡിഎഫിന്റെ അന്തിമ തീരുമാനത്തിനും കാത്തിരുന്നില്ല. കാപ്പന് കാണിച്ചത് പാര്‍ട്ടി അച്ചടക്കത്തിനെതിരാണ്. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് കാപ്പന്റെ തീരുമാനം.
അദ്ദേഹത്തെ ജയിപ്പിച്ച പ്രവര്‍ത്തകരെ വഞ്ചിച്ചു. ഇത് ഒരു നല്ല പ്രവര്‍ത്തകന്റെ പ്രവര്‍ത്തിയല്ല, രാഷ്ടീയ തീരുമാനവുമല്ല എന്നും ശശീന്ദ്രന് പ്രതികരിച്ചു.