പീ​ഡ​നശ്രമ പ​രാ​തി ഒ​തു​ക്കാ​ൻ മ​ന്ത്രി​യു​ടെ ഫോ​ണ്‍​വി​ളി; നി​യ​മ​സ​ഭ സ്തം​ഭി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷം; പ്ര​തി​ക​രി​ക്കാ​തെ മു​ന്ന​ണി​യും സ​ർ​ക്കാ​രും; പാ​ർ​ട്ടി അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കൊ​ല്ല​ത്ത്

ജി​ജി ലൂ​ക്കോ​സ്
തി​രു​വ​ന​ന്ത​പു​രം: ഫോ​ണ്‍​വി​ളി സം​ഭ​വ​ത്തി​ൽ കു​രു​ങ്ങി​യ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​ത്തി​ൽ നാ​ളെ തു​ട​ങ്ങു​ന്ന നി​യ​മ​സ​ഭ സ​മ്മേ​ള​നം സ്തം​ഭി​പ്പി​ക്കാ​ൻ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നീ​ക്കം.

നി​യ​മ​സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യം ഉ​ന്ന​യി​ച്ച് പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ തീ​രു​മാ​നം. പീ​ഡ​നശ്രമ പ​രാ​തി ഒ​ത്തു​തീ​ർ​ക്കാ​ൻ ഇ​ട​പെ​ട്ട മ​ന്ത്രി രാ​ജി​വെ​ച്ചി​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സ്ത്രീ​പ​ക്ഷ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി​രി​ക്കേ മ​ന്ത്രി​യു​ടെ ര​ണ്ടാ​മ​ത്തെ വി​വാ​ദ ഫോ​ണ്‍​വി​ളി വ​ല്ലാ​ത്ത കു​രു​ക്കാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു ഭ​ര​ണ​പ​ക്ഷ​വും ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സ്ത്രീ ​സു​ര​ക്ഷ​യും അ​ടു​ത്ത കാ​ല​ത്താ​യി ഉ​യ​ർ​ന്ന സ്ത്രീ​പീ​ഡ​ന വി​ഷ​യ​ങ്ങ​ളും ഉ​ന്ന​യി​ച്ച് സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​പ​ക്ഷം ക​ട​ന്നാ​ക്ര​മ​ണം ന​ട​ത്താ​നി​രി​ക്കേ​യാ​ണ് സ്ത്രീ​പീ​ഡ​നശ്രമം എന്ന പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ വീ​ണ്ടും കു​ടു​ങ്ങി​യ​ത്.

കൊ​ല്ലം കു​ണ്ട​റ​യി​ൽ യു​വ​തി അ​പ​മാ​നി​ക്ക​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട മ​ന്ത്രി, പ്രാ​ദേ​ശി​ക എ​ൻ​സി​പി നേ​താ​വ് കൂ​ടി​യാ​യ യു​വ​തി​യു​ടെ പി​താ​വി​നെ ഫോ​ണി​ൽ വി​ളി​ച്ച് കേ​സ് ഒ​ത്തു​തീ​ർ​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​താ​ണ് വി​വാ​ദ​മാ​യ​ത്. എ​ൻ​സി​പി സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​മാ​യ ജി. ​പ​ത്മാ​ക​ര​നെ​തി​രാ​യ പ​രാ​തി​യി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ൽ.

ഫോ​ണ്‍​വി​ളി സം​ഭാ​ഷ​ണ​ത്തി​ന്‍റെ ശ​ബ്ദ​രേ​ഖ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്കും പാ​ർ​ട്ടി നേ​താ​ക്ക​ൾ​ക്കും മു​ന്പാ​കെ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​ൽ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളാ​നും കൊ​ള്ളാ​നും സ​ർ​ക്കാ​രി​നും ഇ​ട​ത് മു​ന്ന​ണി​ക്കു​മാ​യി​ട്ടി​ല്ല.

പാ​ർ​ട്ടി നേ​താ​വി​നു വേ​ണ്ട ി ഇ​ട​പെ​ട്ടെ​ങ്കി​ലും സ്ത്രീ ​പീ​ഡ​നവുമായി ബന്ധപ്പെട്ട വി​ഷ​യ​മാ​ണെ​ന്നു ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ൻ​സി​പി​യി​ലെ ത​ർ​ക്ക​വും പാ​ർ​ട്ടി​യി​ൽ ചി​ല​ർ​ക്കു​ള്ള വൈ​ര​വു​മാ​ണ് സം​ഭാ​ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്ത് ത​നി​ക്കെ​തി​രേ ഉ​പ​യോ​ഗി​ച്ചെ​ന്നും മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​യോ​ടു വി​ശ​ദീ​ക​രി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, മ​ന്ത്രി സ​ത്യ​പ്ര​തി​ജ്ഞ ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം. ഇ​ത്ത​ര​മൊ​രു ആ​രോ​പ​ണം ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ പ​രാ​തി​ക്കാ​രി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന​തി​നും നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യാ​യി​രു​ന്നു ജ​ന​പ്ര​തി​നി​ധി​യാ​യ മ​ന്ത്രി ചെ​യ്യേ​ണ്ടയി​രു​ന്ന​ത്.

സ്ത്രീ ​പീ​ഡ​ന വി​ഷ​യ​മാ​ണെ​ന്നു താ​ന​റി​ഞ്ഞി​ല്ലെ​ന്ന മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം ശ​രി​യ​ല്ലെ​ന്നു മ​ന്ത്രി​യു​ടെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ത്തി​ൽ നി​ന്നു വ്യ​ക്ത​മാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ഇ​ല്ലെ​ങ്കി​ൽ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ടു​ന്നു.

മ​ന്ത്രി​യു​ടെ ഫോ​ണ്‍​വി​ളി വി​വാ​ദ​ത്തെ കു​റി​ച്ചു പ്ര​തി​ക​രി​ക്കാ​ൻ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ ത​യാ​റാ​യി​ട്ടി​ല്ല. വി​ഷ​യം ആ​ദ്യം എ​ൻ​സി​പി പ​രി​ശോ​ധി​ക്ക​ട്ടെ​യെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ നി​ല​പാ​ട്. എ​ൻ​സി​പി​യു​ടെ ര​ണ്ട ാമ​ത്തെ എം​എ​ൽ​എ​യാ​യ തോ​മ​സ് കെ. ​തോ​മ​സ് മ​ന്ത്രി​യെ പി​ന്തു​ണ​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ടെ ങ്കി​ലും ശ​ശീ​ന്ദ്ര​നെ​തി​രേ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​ട​നീ​ക്കം ശ​ക്ത​മാ​യ​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, വി​ഷ​യ​ത്തെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​ൻ​സി​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​ത്യൂ​സ് ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു സ​മി​തി​യെ പാ​ർ​ട്ടി നേ​തൃ​ത്വം നി​യോ​ഗി​ച്ചി​ട്ടു​ണ്ട ്. സ​മി​തി​യു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് പാ​ർ​ട്ടി​യു​ടെ തീ​രു​മാ​നം.

Related posts

Leave a Comment