തിരുവനന്തപുരം: ലൈംഗിക സംഭാഷണ ആരോപണത്തിൽ അന്വേഷണം നടക്കട്ടെയെന്ന് എ.കെ. ശശീന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിലെത്തി കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരായ വാർത്തയിൽ അസ്വാഭാവികതയുണ്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം, എ.കെ. ശശീന്ദ്രനെതിരായ ആരോപണത്തെകുറിച്ചുള്ള അന്വേഷണത്തിൽ സംസ്ഥാന സർക്കാർ ഇന്നു തീരുമാനമെടുത്തേക്കും.