താമരശേരി: ഫാസിസ്റ്റ് ഭരണ കൂടത്തെ പരാജയപ്പെടുത്താൻ കേവലം തെരഞ്ഞെടുപ്പ് ധാരണ മാത്രം പോരെന്നും ജനാധിപത്യ കക്ഷികളും ഇടതുപക്ഷവുമായി ഐക്യമുന്നണി തന്നെ വേണമെന്നും ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.
എൻസിപി കൊടുവള്ളി ബ്ലോക്ക് കണ്വെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡണ്ടന്റ് വിജയൻ മലയിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് മുക്കം മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. പി. സുധാകരൻ എം. ആലിക്കോയ, പി.ഗോപിനാഥൻ, ടി. മുഹമ്മദ്, സി. മൊയ്തീൻ കുട്ടി ഹാജി, പി.ടി. അഹമ്മദ് കുട്ടി ഹാജി, കണ്ടിയിൽ മുഹമ്മദ്, എന്നിവർ പ്രസംഗിച്ചു.