തിരുവനന്തപുരം: നിയമസഭയിൽ മുൻനിരയിൽ അഞ്ചാമനായി വീണ്ടും എ.കെ. ശശീന്ദ്രൻ. കഴിഞ്ഞ ദിവസം വീണ്ടും മന്ത്രിയായി എത്തിയതിനെ തുടർന്നാണ് ഇന്നലെ നിയമസഭയിൽ മുൻ നിരയിലെ അഞ്ചാമനായി സീറ്റ് മാറിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, എ.കെ. ബാലൻ, ഇ. ചന്ദ്രശേഖരൻ, മാത്യു ടി. തോമസ് എന്നിവർ കഴിഞ്ഞാണു ശശീന്ദ്രന്റെ സ്ഥാനം. നേരത്തെ എൻസിപിയുടെ മന്ത്രിയായിരുന്ന തോമസ് ചാണ്ടിയുടെ ഇതേ സീറ്റിലായിരുന്നു ഇരുന്നത്.