തിരുവനന്തപുരം: ഫോണിലൂടെ ലൈംഗിക സംഭാഷണം നടത്തിയെന്ന വിവാദത്തെത്തുടര്‍ന്ന് ഗതാഗതവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ രാജിവച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.എന്റെ അറിവില്‍ എന്നെ ഏതൊരാവശ്യത്തിനു സമീപിക്കുന്ന ഏതൊരാളോടും നല്ല രീതിയില്‍ മാത്രമാണ് ഇടപെട്ടിട്ടുള്ളതെന്നാണ് എന്റെ വിശ്വാസം. പരമാവധി എല്ലാവരോടും നല്ല രീതിയില്‍ മാത്രമാണ് ഏവരോടും സംസാരിക്കാറുള്ളത്. പാര്‍ട്ടിയുടേയും ഇടത് മുന്നണിയുടേയും യശ്ശസ് ഉയര്‍ത്തനാണ് രാജി. ധാര്‍മികതയ്ക്ക് നിരക്കാത്ത ഒന്നും താന്‍ ചെയ്തിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. രാജിക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ശശീന്ദ്രന്‍ വിശദീകരിച്ചു.
ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണെന്നും രാജി കുറ്റ സമ്മതമല്ലെന്നും പറഞ്ഞ ശശീന്ദ്രന്‍ പാര്‍ട്ടിയുടെയും മുന്നണിയുടെയും അന്തസ് സംരക്ഷിക്കുമെന്നും വ്യക്തമാക്കി. രാജി വയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിച്ചുവെന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും ശശീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ആരെയും കുറ്റപ്പെടുത്താനില്ലെന്നുംപരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി എ.കെ ശശീന്ദ്രന്‍ ലൈംഗിക വൈകൃത സംഭാഷണം നടത്തിയെന്ന ആരോപണം ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിട്ടുണ്ട്. ആരോപണം എല്ലാ തരത്തിലും പരിശോധിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പിന്നാലെയാണ് ശശീന്ദ്രന്‍ രാജി പ്രഖ്യാപിച്ചത്. അറപ്പുളവാക്കുന്ന ലൈംഗിക വേഴ്ച തന്നെയാണ് മന്ത്രി ഫോണിലൂടെ നടത്തിയിരിക്കുന്നതെന്നാണ് പുറത്ത് വിട്ട ഓഡിയോ ക്ലിപ്പില്‍ നിന്നും വ്യക്തമാകുന്നത്. ഇത് പുറത്ത് വിട്ട ചാനല്‍ ഇനിയും ക്ലിപ്പുകളുണ്ടെന്നും കൂടുതല്‍ തെളിവുകളുണ്ടെന്നും മംഗളം അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ശശീന്ദ്രന്റെ രാജി.
എന്‍സിപിയുടെ ദേശീയ അധ്യക്ഷന്‍ ശരത് പവാറും ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടിരുന്നു. എന്‍ സി പി ദേശീയ പ്രവര്‍ത്തക സമിതിയംഗമാണ് എ കെ ശശീന്ദ്രന്‍. എലത്തൂര്‍ മണ്ഡലം എം എല്‍ എ ആയ ഇദ്ദേഹം ഇതിനു മുമ്പ് 2011 ലും എലത്തൂരില്‍ നിന്ന് ജയിച്ചിട്ടുണ്ട്. കേരളത്തിലെ മാന്യമായ രാഷ്ട്രീയ പരിവേഷമുള്ള നേതാവാണ് ശശീന്ദ്രന്‍. ഈ സാഹചര്യത്തിലാണ് ആരോപണത്തിലെ മറ്റ് ചര്‍ച്ചകളിലേക്ക് കടക്കാതെ മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ ശശീന്ദ്രന്‍ തയ്യാറായിരിക്കുന്നത്. സി.പി.എം സംസ്ഥാന സമിതി ചേരുന്നതിനിടെയിലാണ് മുഖ്യമന്ത്രിയുമായി ശശീന്ദ്രന്‍ ഫോണില്‍ സംസാരിച്ചത്. ആരോപണങ്ങള്‍ ഏത് അന്വേഷണ ഏജന്‍സികള്‍ക്കും അന്വേഷിക്കാമെന്നും നിരപരാധിത്വം ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും ശശീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിണറായി മന്ത്രി സഭയില്‍ നിന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ശശീന്ദ്രന്‍. മുമ്പ് ബന്ധു നിയമന വിവാദത്തെത്തുടര്‍ന്ന് ഇ. പി ജയരാജന്‍ രാജി വച്ചിരുന്നു.