വീ​ണ്ടും അ​ധി​കാ​രം കി​ട്ടി​യാ​ൽ ബി​ജെ​പി ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തും, ഇ​ന്ത്യ അ​തോ​ടെ അ​സ്ത​മി​ക്കും; എ.​കെ.​ ആ​ന്‍റ​ണി

തി​രു​വ​ന​ന്ത​പു​രം: മൂ​ന്നാ​മ​തൊ​രി​ക്ക​ൽ കൂ​ടി ആ​ർ​എ​സ്എ​സ് പി​ന്നി​ൽനി​ന്നു ച​ര​ട് വ​ലി​ക്കു​ന്ന ഒ​രു ബി​ജെ​പി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ ഇ​ന്ത്യ അ​തോ​ടെ അ​സ്ത​മി​ക്കു​മെ​ന്നും വീ​ണ്ടും അ​ധി​കാ​രം കി​ട്ടി​യാ​ൽ ബി​ജെ​പി ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന പൊ​ളി​ച്ചെ​ഴു​തു​മെ​ന്നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് എ.​കെ.​ആ​ന്‍റ​ണി.

ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ സാ​ധ്യ​ത വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ബി​ജെ​പി​യു​ടെ സാ​ധ്യ​ത കു​റ​ഞ്ഞുകൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ണ്ടും ബി​ജെ​പി അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ൽ അ​ത് ഇ​ന്ന​ത്തെ ഇ​ന്ത്യ​യു​ടെ മ​ര​ണ​മ​ണി​യാ​കും. ഇ​പ്പോ​ൾത​ന്നെ ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള​ള ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.

കോ​ൺ​ഗ്ര​സ് മേ​ൽ​നോ​ട്ട​ത്തി​ൽ ഡോ. ​ബി.ആ​ർ. അം​ബേ​ദ്ക്ക​ർ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​സ്ഥാ​ന ഘ​ട​ക​ങ്ങ​ൾ അ​വ​ർ പൊ​ളി​ച്ചെ​ഴു​തും. അ​തോ​ടു​കൂ​ടി ഇ​ന്ത്യ ഇ​ന്ത്യ​യ​ല്ലാ​താ​യി മാ​റു​മെ​ന്നും എ.​കെ.​ ആ​ന്‍റ​ണി പ​റ​ഞ്ഞു. ഡോ. ​ബി​ ആ​ർ അം​ബേ​ദ്ക്ക​ർ ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ അ​ണി​യ​റ​യി​ൽ ന​ട​ക്കു​ന്നു​ണ്ട്.

ബി​ജെ​പി​ക്കു​ള്ള പി​ന്തു​ണ കു​റ​യു​ന്നതി​ന്‍റെ സൂ​ച​ന​ക​ൾ ന​രേ​ന്ദ്ര​മോ​ദി​യു​ടെ ശ​രീ​ര​ഭാ​ഷ​യി​ൽനി​ന്ന് മ​ന​സി​ലാ​ക്കാ​മെ​ന്നും ആന്‍റണി പ​റ​ഞ്ഞു. പ്ര​ധാ​ന​മ​ന്ത്രി​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചാ​ൽ അ​ത് വ്യ​ക്ത​മാ​കും. നി​രാ​ശ ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് ശ​രീ​ര ഭാ​ഷ​യി​ൽനി​ന്നു വ്യ​ക്ത​മാ​ണ്. ഇ​ന്ത്യാ​മു​ന്ന​ണി​യുടെ സാ​ധ്യ​കളാ‍ണു തെളിയുന്നതെന്നും അദ്ദേഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Related posts

Leave a Comment