തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ അഭ്യർഥിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ എ. കെ. ആന്റണി.
കേരളത്തിൽ ഇതുവരെ ഉണ്ടാകാത്ത ദുരന്തമാണ് വയനാട് ഉണ്ടായത്. ദുരന്തത്തിൽ അകപ്പെട്ട് പോയവരെ പുനരധിവസിപ്പിക്കാൻ രാഷ്ട്രീയം മറന്ന് പ്രവർത്തിക്കണമെന്നും ആന്റണി പറഞ്ഞു.
എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം താന്‍ 50,000 രൂപ നൽകും ഒരു തർക്കവുമില്ലാതെ പരമാവധി തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്നാണ് തന്റെ അഭ്യർഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.