ന്യുഡല്‍ഹി: പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പിന്നിടുന്ന ബജറ്റ് എയര്‍ലൈന്‍ ആകാശ എയറിന് വിദേശ സര്‍വീസുകള്‍ തുടങ്ങാന്‍ അനുമതി. കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയമാണ് കമ്പനിക്ക് അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
മിഡില്‍ ഈസ്റ്റ് നഗരങ്ങള്‍ക്ക് പുറമെ ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലേക്കും തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആകാശ എയര്‍ സര്‍വീസുകള്‍ ആരംഭിക്കും.
ആകാശയെ ഇന്റര്‍നാഷണല്‍ ഷെഡ്യൂള്‍ഡ് ഓപ്പറേറ്ററായി കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം അംഗീകരിച്ചുവെന്ന് ആകാശ എയര്‍ സ്ഥാപകനും സിഇഒയുമായ വിനയ് ദുബൈ അറിയിച്ചു.
ബോയിംഗ് 737 മാക്സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരിക്കും ഇന്റര്‍നാഷണല്‍ സർവീസുകൾ ആരംഭിക്കുക. യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കൂടുതല്‍ വിമാനങ്ങള്‍ വാങ്ങാനുള്ള പദ്ധതിയെക്കുറിച്ചും അദ്ദേഹം സൂചനകള്‍ നല്കി. പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണു പുതിയ പ്രഖ്യാപനങ്ങൾ.