ചിങ്ങവനം: നാട്ടകത്ത് കോളജ് വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ചിങ്ങവനം പോലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 10 നാണ് നാട്ടകം ഗവ. കോളജ് മൂന്നാം വർഷ ബിഎ വിദ്യാർഥി കാഞ്ഞിരപ്പള്ളി സ്വദേശിയായ ആകാശ് വിനോദ്(20) കോളജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റലിൽ തൂങ്ങിയ നിലയിൽ സഹപാഠികൾ കണ്ടെത്തിയത്.
സഹപാഠികൾ ഭക്ഷണം കഴിച്ച് തിരികെ വരുന്പോഴാണ് ആകാശിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മരണകാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ കേസെടുത്ത് ചിങ്ങവനം പോലീസ് മേൽ നടപടികൾ ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.