സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി; ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ  നോ​ട്ടീ​സ് ന​ല്കാ​തെ പോ​ലീ​സ് 


ക​ണ്ണൂ​ർ: ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്കെ​തി​രേ കേ​സെ​ടു​ത്തെ​ങ്കി​ലും ചോ​ദ്യം ചെ​യ്യാ​ൻ നോ​ട്ടീ​സ് ന​ൽ​കാ​തെ പോ​ലീ​സ്. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ആ​കാ​ശി​നെ​തി​രേ മു​ഴ​ക്കു​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ന്ത്രി എം.​ബി. രാ​ജേ​ഷി​ന്‍റെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ന്‍റെ ഭാ​ര്യ​യാ​ണ് പ​രാ​തി​ക്കാ​രി.ഫേ​സ്ബു​ക്കി​ലൂ​ടെ ത​നി​ക്കെ​തി​രേ ആ​കാ​ശ് അ​പ​വാ​ദ​പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നാ​ണു ശ്രീ​ല​ക്ഷ്മി അ​നൂ​പി​ന്‍റെ പ​രാ​തി.

ഡി​വൈ​എ​ഫ്ഐ ക​മ്മി​റ്റി​യി​ൽ ആ​കാ​ശി​നെ​തി​രേ സം​സാ​രി​ച്ച​താ​ണു പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണ​മെ​ന്നും ആ​കാ​ശും സു​ഹൃ​ത്തു​ക്ക​ളും ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ഴ​ക്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ ഇ​തു​വ​രെ​യും ആ​കാ​ശ് തി​ല്ല​ങ്കേ​രി​ക്ക് നോ​ട്ടീ​സ് ന​ല്കി​യി​ട്ടി​ല്ല.

Related posts

Leave a Comment