പാ​ർ​ട്ടി​ക്ക് വേ​ണ്ടി ക​ണ​ക്ക് ചോ​ദി​ക്കു​ന്ന​വ​ൻ, ഇ​ത് ആ​ള് വേ​റെ​യാ​ണ്…! കൊ​ടി സു​നി​യെ പ്ര​കീ​ർ​ത്തി​ച്ച് ആ​കാ​ശ് തി​ല്ല​ങ്കേ​രി; ഫേസ്ബുക്ക് പോസ്റ്റ് വായിച്ച് ഞെട്ടരുത്…

ക​ണ്ണൂ​ർ: കൊ​ടി സു​നി​യെ പി​ന്തു​ണ​ച്ച് ആ​കാ​ശ് തി​ല്ല​ങ്കേ​രി. സു​നി പാ​ർ​ട്ടി ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് വേ​ണ്ടി ക​ണ​ക്ക് ചോ​ദി​ക്കു​ന്ന​യാ​ൾ എ​ന്നാ​ണ് ആ​കാ​ശ് തി​ല്ല​ങ്കേ​രി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ച​ത്.

പ്ര​സ്ഥാ​ന​ത്തി​നാ​യി ജീ​വ​ൻ ത്യ​ജി​ക്കാ​ൻ ത​യാ​റാ​യ സ​ഖാ​ക്ക​ൾ കൊ​ടി സു​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും ആ​കാ​ശ് തി​ല്ല​ങ്കേ​രി പ​റ​യു​ന്നു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

നാ​ല് തോ​ക്കി​ന്റെ​യും പ​ത്ത്‌ വ​ണ്ടി ഗു​ണ്ട​ക​ളു​ടെ​യും ബ​ല​ത്തി​ൽ ത​മി​ഴ് സി​നി​മ​യി​ലെ ടാ​റ്റ സു​മോ ഡോ​ണു​ക​ളെ പോ​ലെ പ​ണ​ത്തി​ന് വേ​ണ്ടി എ​ന്ത് തൊ​ട്ടി​ത്ത​ര​വും ചെ​യ്യു​ന്ന ഒ​ന്ന​ര ച​ക്ര​ത്തി​ന്റെ ഗു​ണ്ട​ക​ൾ ത​ര​ത്തി​ൽ പോ​യി ക​ളി​ക്ക​ണം..

ഇ​ത് ആ​ള് വേ​റെ​യാ​ണ്,

ചെ​ങ്കൊ​ടി​ക്ക് ചോ​പ്പ് കൂ​ട്ടാ​ൻ ചോ​ര ചി​ന്തി​യ ധീ​ര​ന്മാ​രു​ടെ വി​പ്ല​വ​മ​ണ്ണി​ൽ ര​ക്ത​സാ​ക്ഷി​ക​ൾ​ക്ക് വേ​ണ്ടി ക​ണ​ക്കു ചോ​ദി​ക്കു​ന്ന​വ​ൻ ,

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ ബോം​ബി​നെ​യും ക​ടാ​ര​മു​ന​ക​ളെ​യും ച​ങ്കു​റ​പ്പ് കൊ​ണ്ട് നേ​രി​ടു​ന്ന​വ​ൻ ,

അ​വ​ന് ച​ങ്കു പ​റി​ച്ചു​കൊ​ടു​ക്കു​ന്ന ഒ​രു നാ​ട് ത​ന്നെ​യു​ണ്ട് കൂ​ടെ..

പ്ര​സ്ഥാ​ന​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ത്യ​ജി​ക്കാ​ൻ ത​യ്യാ​റു​ള്ള സ​ഖാ​ക്ക​ളു​ണ്ട് കൂ​ടെ…
ത​ര​ത്തി​ൽ പോ​യി ക​ളി​ക്ക് മ​ക്ക​ളെ ..

Related posts

Leave a Comment