മാസപ്പടി വിവാദം; കുഴല്‍നാടന്‍ മാപ്പ് പറയണം; എ.കെ ബാലന്‍

മു​ഖ്യ​മ​ന്ത്രി​യോ​ടും കു​ടും​ബ​ത്തോ​ടും കോ​ൺ​ഗ്ര​സ് എം​എ​ൽ​എ മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ മാ​പ്പ് പ​റ​യ​ണ​മെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം എ.​കെ ബാ​ല​ൻ. മാ​സ​പ്പ​ടി വി​വാ​ദ​ത്തി​ല്‍ വീ​ണ വി​ജ​യ​നെ പ്ര​തി​ക്കൂ​ട്ടി​ല്‍ നി​ര്‍​ത്തി​യ​തി​ലാ​ണ് ആ​രോ​പ​ണം.

എ​ല്ലാ രേ​ഖ​ക​ളും വീ​ണ​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന്  കു​ഴ​ല്‍​നാ​ട​നോ​ട് താ​ൻ ആ​ദ്യ​മേ പ​റ​ഞ്ഞ​താ​ണെ​ന്നും എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. നു​ണ​പ്ര​ച​ര​ണ​ത്തി​ന്‍റെ ഹോ​ൾ​സെ​യി​ൽ ഏ​ജ​ൻ​സി​യാ​വു​ക​യാ​ണ് കേ​ര​ള​ത്തി​ൽ യു​ഡി​എ​ഫും കോ​ൺ​ഗ്ര​സും. ഇ​ത് ഈ ​നാ​ടി​നെ എ​ങ്ങോ​ട്ടാ​ണ് കൊ​ണ്ടു​ചെ​ന്ന് എ​ത്തി​ക്കു​ക​യെ​ന്നും എ.​കെ. ബാ​ല​ൻ ആ​രാ​ഞ്ഞു.

പ്ര​തി​പ​ക്ഷ​ത്തി​നും നേ​താ​ക്ക​ള്‍​ക്കും രാ​വി​ലെ എ​ഴു​ന്നേ​ല്‍​ക്കു​ന്ന​ത് മു​ത​ല്‍ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്ക​ലാ​ണ് പ​ണി.​രാ​വി​ലെ എ​ഴു​ന്നേ​റ്റ് വ​രു​ന്ന​ത് മു​ത​ല്‍ പ​ച്ച​ക്ക​ള​ള​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

‘കു​ഴ​ല്‍​നാ​ട​ന്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ തു​ട​രാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ദ്ദേ​ഹം ആ​ദ്യം പ​റ​ഞ്ഞ​തു​പോ​ലെ മാ​പ്പ് പ​റ​യ​ണം. മാ​ത്യു കു​ഴ​ൽ​നാ​ട​ൻ മാ​പ്പ് പ​റ​യു​ന്ന​താ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ വി​ശ്വാ​സ്യ​ത കൂ​ട്ടു​ക.

അ​ത് അ​ദ്ദേ​ഹം ചെ​യ്യു​മെ​ന്നാ​ണ് താ​ൻ ക​രു​തു​ന്ന​ത്  വീ​ണ​യോ​ടും മു​ഖ്യ​മ​ന്ത്രി​യു​ടെ കു​ടും​ബ​ത്തോ​ടും ഒ​രു വ​ട്ട​മെ​ങ്കി​ലും മാ​പ്പ് പ​റ​യ​ണം. ഈ ​പ്ര​ശ്‌​നം വ​ന്ന​ഘ​ട്ട​ത്തി​ല്‍ ത​ന്നെ വീ​ണ ജി​എ​സ്ടി​യും ഇ​ന്‍​കം​ടാ​ക്‌​സും കൊ​ടു​ത്തു എ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞ​താ​ണ്.

അ​പ്പോ​ഴേ​ക്കാ​ണ് അ​യാ​ള്‍ ഔ​പ​ചാ​രി​ക ക​ത്ത് കൊ​ടു​ത്ത​ത്. അ​ത് ന​ല്‍​കി​യ സ്ഥി​തി​ക്ക് അ​തി​ന്റെ മ​റു​പ​ടി വ​രു​ന്ന​ത് വ​രെ കാ​ത്തി​രി​ക്ക​ണം. അ​തി​നി​ട​യി​ല്‍ ഞ​ങ്ങ​ള്‍ കൊ​ടു​ക്കു​ന്ന​ത് ശ​രി​യ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണ് ഞ​ങ്ങ​ളി​ത് ന​ല്‍​കാ​തി​രു​ന്ന​ത്. 

വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ സ​മ​യ​മെ​ടു​ത്ത​ത് കൊ​ണ്ടാ​വും റി​പ്പോ​ർ​ട്ട് വൈ​കി​യ​തെ​ന്ന് ക​രു​തു​ന്നു. ഈ ​വി​വാ​ദ​ങ്ങ​ൾ അ​വ​സാ​നി​ച്ചി​ട്ടി​ല്ല. ഇ​നി മേ​ലി​ൽ ഇ​മ്മാ​തി​രി ക​ള്ള​ത്ത​ര​വും കൊ​ണ്ട് ന​ട​ക്ക​രു​ത്’-  എ ​കെ ബാ​ല​ൻ വ്യ​ക്ത​മാ​ക്കി.

 

Related posts

Leave a Comment