മുവാറ്റുപുഴ: സുഹൃത്തുക്കളുമൊത്ത് പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. കോണ്ഗ്രസ് മൂവാറ്റുപുഴ ബ്ലോക്ക് സെക്രട്ടറി മൂവാറ്റുപുഴ കിഴക്കേക്കര ആശ്രമക്കുന്ന് കോഞ്ഞിരവേലിൽ എസ്. മജീദിന്റെ (ചെന്പൻ) മകൻ അക്ബർഷാ (19) ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചോടെ കിഴക്കേക്കര പുത്തൻപുര കടവിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. സുഹൃത്തുക്കളുടെ അലമുറ കേട്ട നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ അഗ്നിശമന രക്ഷാസേനാംഗങ്ങൾ മിനിട്ടുകൾക്കുള്ളിൽ സമീപത്തു നിന്നുതന്നെ മുങ്ങിയെടുത്ത് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുക്കും. മൂവാറ്റുപുഴ നിർമല കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയാണ്.
അമ്മ: തനൂജ പുന്നമറ്റം ബംഗ്ലാവ്പറന്പിൽ കുടുംബാംഗമാണ്. സഹോദരങ്ങൾ: മാഹിൻഷാ, അൽഷാ ഫാത്തിമ (ഈസ്റ്റ് യുപി സ്കൂൾ വിദ്യാർഥി).