കോട്ടയം: നവോത്ഥാന ചരിത്രത്തിന്റെ നാൾവഴിയിൽ പ്രമുഖനായ അയ്യൻകാളിയുടെ ചരിത്രം പുതു തലമുറയ്ക്ക് പകർന്ന് നൽകാൻ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് അഖില കേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്.
കോട്ടയം താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യൻകാളിയുടെ 159 -ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോട്ടയം താലൂക്ക് യൂണിയൻ പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അശോക് കുമാർ നാട്ടകം മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഒ.കെ സാബു വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, സനീഷ് ആർപ്പൂക്കര, കെ.എം. കുട്ടൻ, സി.എം. വിജയൻ, പി.കെ. പൊന്നപ്പൻ, സന്തോഷ് കൃഷ്ണൻ, പി.കെ. സോണി, മധുലാൽ, കെ.കെ.സലിമോൻ, ശശീന്ദ്രപ്രസാദ് എന്നിവർ പ്രസംഗിച്ചു.
മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. ബാലസഭാ രൂപീകരണം യോഗം കോട്ടയം താലൂക്ക് യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ ഉദ്ഘാടനം ചെയ്തു. മഹിളാ ഫെഡറേഷൻ താലൂക്ക് പ്രസിഡന്റ് ലതാ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയാ സുരേന്ദ്രൻ പ്രസംഗിച്ചു.