കോട്ടയം: പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ഓഗസ്റ്റ് ഒന്നിലെ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സംസ്ഥാന ഗവണ്മെന്റ് തിടുക്കം കൂട്ടരുതെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റി സർക്കാരിനോടാവശ്യപ്പെട്ടു.
വ്യക്തമായ ധാരണയില്ലാതെ രണ്ടരലക്ഷം വാര്‍ഷികവരുമാനം നിര്‍ണയിക്കുകയും ഓരോ സംസ്ഥാനത്തെ പട്ടികജാതി വിഭാഗങ്ങളുടെ എണ്ണം തിട്ടപ്പെടുത്താതെ ജാതി സെന്‍സസ് നടപ്പാക്കാതെയും കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു.
ഉപസംവരണത്തെ സംബന്ധിച്ചുള്ള എകെസിഎച്ച്എംഎസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കോട്ടയത്ത് സംസ്ഥാനപ്രസിഡന്റ് എം.കെ. അപ്പുക്കുട്ടന് അധ്യക്ഷത വഹിച്ച നേതൃത്വ സെമിനാറില്‍ നെല്ലിക്കുന്ന് ബാബു സുപ്രീംകോടതി വിധിയെ സംബന്ധിച്ച് വിശദമായ ക്ലാസ് നയിച്ചു.
പട്ടികജാതി ക്രീമിലെയര്‍ സംബന്ധിച്ച് ദളിത് സംഘടനകളെ ഉള്‍പ്പെടുത്തി വിപുലമായ നേതൃത്വ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചു.