ചങ്ങനാശേരി: ഇന്ത്യയിലെ ദളിത് വിഭാഗങ്ങൾ ചവിട്ടിയരയ്ക്കപ്പെടുകയും ഇന്ത്യൻ ഭരണഘടന ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിൽ സംഘടനകളുടെ കൂട്ടായ്മ കാലഘട്ടത്തിന് അനിവാര്യമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി.
അഖിലകേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശേരിയിൽ 95-ാം സ്ഥാപകദിനാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതി വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാന പ്രസിഡന്റ് എം.കെ. വിജയേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. 40 വർഷം നിയമസഭാഗത്വം പൂർത്തിയാക്കിയ് സി.എഫ്. തോമസിനെ യോഗത്തിൽ ആദരിച്ചു.
അഖിലകേരള ചേരമർ ഹിന്ദുമഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത്, നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറന്പിൽ, നഗരസഭ പ്രതിപക്ഷ നേതാവ് കൃഷ്ണകുമാരി രാജശേഖരൻ, സി.കെ. രാജപ്പൻ, മൃദുലദേവി, ഷാജി മാധവൻ, എം.കെ. അപ്പുക്കുട്ടൻ, അശേക് കുമാർ, എ.വി. സാബു, കെ. കൃഷ്ണൻകുട്ടി, കെ. കുട്ടപ്പൻ, തന്പി, അജികുമാർ, ഷാജി അടവിച്ചിറ എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തിനു മുന്നോടിയായി വേഴയ്ക്കാട്ട്ച്ചിറയിൽ നിന്നും സമ്മേളന നഗരിയായ പെരുന്ന ബസ് സ്റ്റാൻഡ് മൈതാനിയിലേക്ക് ഘോഷയാത്ര ഉണ്ടായിരുന്നു.