കോട്ടയം: മഹാത്മ അയ്യൻകാളിയുടെ നവോഥാനപ്രവർത്തനം കേരള ജനതയ്ക്കെന്നും ആവേശമാണെന്നും അടിസ്ഥാനജനതയുടെ അവകാശങ്ങൾ നേടിക്കൊടുത്ത വിപ്ലവനേതാവാണ് അദ്ദേഹമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മ അയ്യൻകാളിയുടെ 158-ാം ജന്മദിനാഘോഷം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർക്കിംഗ് പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
സ്പെഷൽ റിക്രൂട്ട്മെന്റ് പുനഃസ്ഥാപിക്കുവാൻ ഗവണ്മെന്റ് തായാറാകണമെന്നു ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് മുഖ്യപ്രഭാഷണത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ജി. അശോക് കുമാർ ജന്മദിന സന്ദേശം നൽകി. ട്രഷറർ കെ. കുട്ടപ്പൻ, കെ.സി. മനോജ്, ഒ.കെ. സാബു, കെ.കെ. കരുണാകരൻ, തങ്കച്ചൻ മ്യാലിൽ, ഗോപി മഞ്ചാടിക്കര, ഷീലാ തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.