കോട്ടയം: കേരളത്തിലെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് സ്വൈര ജീവിതവും അവകാശങ്ങളും നിഷേധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന കൗണ്‍സിൽ.
മഹാത്മാഗാന്ധി സർവകലാശാലയിൽ ജാതിവിവേചനത്തിന് ഇരയായ ദീപാ പി മോഹൻ, കോന്നിയിൽ ക്ഷേത്രത്തിൽ പായസം കുടിക്കാൻ പോയ ദലിത് കുട്ടികൾക്കും പിതാവിനും ജാതിവിവേചനവും മർദനവും, പത്തനംതിട്ടയിൽ ജാതി വിവേചനത്തിൽ കുറച്ച് കുടുംബങ്ങൾക്ക് വീട് വച്ചുജീവിക്കാൻ പറ്റാതെയും നടപ്പുവഴി അടച്ചുകെട്ടിയും പീഡിപ്പിച്ച സംഭവം. നിരവധി സംഭവങ്ങൾ നടന്നിട്ടും അധികാരികളുടെ നീതി നിഷേധ സമീപനത്തിൽ സർക്കാർ മൗനം പാലിക്കുന്നതിനെ കൗണ്‍സിൽ കുറ്റപ്പെടുത്തി.
സംസ്ഥാന പ്രസിഡന്റ് എം.കെ. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചയോഗം ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
ദലിത് പീഡനങ്ങളെ സംബന്ധിച്ചുള്ള പ്രമേയം സെക്രട്ടറി അജികുമാർ മല്ലപ്പള്ളി അവതരിപ്പിച്ചു. കെ. കുട്ടപ്പൻ, പി.ജി അശോക് കുമാർ, എ.വി. സാബു, കെ.കൃഷ്ണൻകുട്ടി, മധു നീണ്ടൂർ, തങ്കച്ചൻ മ്യാലിൽ, കെ.സി. മനോജ്, ഒ.കെ സാബു, സുനിൽകുമാർ, കെ.കെ. കരുണാകരൻ, ഗോപി മഞ്ചാടിക്കരി, രാജീവ് കാഞ്ഞിരപ്പള്ളി എന്നിവർ പ്രസംഗിച്ചു.