കോട്ടയം: പട്ടികജാതി-പട്ടികവർഗങ്ങൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾക്കായുള്ള ജാമ്യ വ്യവസ്തകൾ ഉദാരവത്കരിക്കണമെന്നും പ്രൊഫഷണൽ വിദ്യാഭ്യാസംചെയ്യുന്ന പട്ടികജാതി വിദ്യാർഥികൾക്ക് സ്കോളർഷിപ്പും സ്റ്റെെപ്പെൻഡും പുനസ്ഥാപിക്കണമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് നാട്ടകം അശോക് കുമാർ ആവശ്യപ്പെട്ടു.
അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെ ജനറൽ ബോഡി യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് പി.കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഒ.കെ സാബു, മധു നീണ്ടൂർ, സുരേന്ദ്രൻ പാന്പാടി, തങ്കച്ചൻ മ്യാലിൽ, സജി വള്ളോൻകുന്നേൽ, ഷാജി അടവിച്ചിറ, സുനിൽ പട്ടാശേരി, ലതാ സുരേന്ദ്രൻ, സനീഷ് ആർപ്പൂക്കര എന്നിവർ പ്രസംഗിച്ചു.