കോട്ടയം: അക്ഷരവും അറിവും അകറ്റിനിർത്തിയിരുന്ന കാലഘട്ടത്തിൽ ഒരു വർഷക്കാലം കാർഷിക സമരം നടത്തി അക്ഷരം സാധ്യമാക്കിയ നവോത്ഥാന നായകൻ മഹാത്മാ അയ്യൻകാളിയുടെ പ്രതിമ അക്ഷര നഗരിയായ കോട്ടയത്ത് സ്ഥാപിക്കണമെന്ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി കല്ലറ പ്രശാന്ത് ആവശ്യപ്പെട്ടു.
കോട്ടയം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മഹാത്മാ അയ്യൻകാളിയുടെ 81-ാം ചരമ വാർഷിക അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു കല്ലറ പ്രശാന്ത്. യൂ
ണിയൻ പ്രസിഡന്റ് കെ.സി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്പ്രസിഡന്റ് നാട്ടകം അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ സെക്രട്ടറി മധു നീണ്ടൂർ, സംസ്ഥാന സമിതി അംഗം ഒ.കെ സാബു, യൂണിയൻ നേതാക്കളായ സുനിൽ പട്ടാശേരി, സനീഷ് ആർപ്പൂക്കര, പൊന്നപ്പൻ കിളിരൂർ, സലിമോൻ, സന്തോഷ് കുമാരനെല്ലൂർ എന്നിവർ പ്രസംഗിച്ചു. കോട്ടയം താലൂക്ക് യൂണിയന്റെ കീഴിലുള്ള ശാഖകളിൽ വിവിധ ചടങ്ങുകളോടുകൂൂടെ ചരമദിനാചരണം നടത്തി.