വൈക്കം: ഇരുനൂറിലധികം ദിവസങ്ങളായി വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ കിടപ്പാടത്തിനു വേണ്ടി സമരം ചെയ്യുന്ന പട്ടികവിഭാഗക്കാരുടെ ആവശ്യം അംഗീകരിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ വൈക്കം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.
യൂണിയന് അഡ്മിനിസ്ട്രേറ്റര്‍ തങ്കച്ചന് മ്യാലിന്റെ അധ്യക്ഷതയില്‍ ആപ്പാംഞ്ചിറയില്‍ ചേര്‍ന്ന ജനറല്‍ ബോഡി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി പി.ജി അശോക്്കുമാര്‍, സംസ്ഥാന എക്സിക്യൂട്ടീവ് കൗണ്സിലഗങ്ങളായ ഒ.കെ.സാബു, രാജന് നാല്പാത്തിമല എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന താലൂക്ക് യൂണിയന് ഭരണസമിതി തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി തങ്കച്ചന് ചാമക്കാല, സെക്രട്ടറി പ്രഭുല്ലകുമാര്‍, ട്രഷറര്‍ അംബിക ഉല്ലാസ് എഴുമാന്തുരുത്ത്, വൈസ് പ്രസിഡന്റ് രാധാമണി പ്രസാദ്, ജോയിന്റ്് സെക്രട്ടറി രാജേഷ് കോരിക്കല്‍, കമ്മറ്റി അംഗങ്ങളായി ലെനിന്, ബാബു കുറിച്ചിപ്പറമ്പില്‍, വിജയന് ആയാംകുടി, അനീഷ്, വാസു തലയോലപ്പറമ്പ്, രാഹുല്‍, രഞ്ചിത്ത് ആപ്പാംഞ്ചിറ, വിഷ്ണു കടുത്തുരുത്തി, ബിബിന്‍ എന്നിവരെ തെരഞ്ഞെടുത്തു.