വെള്ളറട: കീഴേക്കോണത്ത് ആള് പാര്‍പ്പില്ലാത്ത വീട്ടിനുള്ളില്‍ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.
തിരുവനന്തപുരം തിരുമലസ്വദേശി വസന്തകുമാരിയുടെ ഉടമസ്ഥതയിലുള്ള കാരക്കോണം തോട്ടംപാറ കീഴേക്കോണത്ത് വീട്ടിലാണ് തൂങ്ങി മരിച്ചപുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
തല ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ പൊഴിഞ്ഞു നിലത്തുവീണനിലയിലുമായിരുന്നു.വർഷങ്ങളായി ആള് പാര്‍പ്പില്ലാത്ത വീടിന്റെ പരിസരമെല്ലാം കാടും പടര്‍പ്പും നിറഞ്ഞ നിലയിലായതിനാല്‍ പരിസരവാസികള്‍ ആരും ഇവിടെയെത്താറില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
വെള്ളിയാഴ്ച്ച വൈകുന്നേരം വിറകുപറക്കുവാന് എത്തിയ നാട്ടുകാര്‍ നായ്ക്കളുടെ ബഹളംകേട്ട് വീട്ടിനുള്ളിലേക്ക്നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളറ എസ്ഐ രാജാതിലകിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹ അവശിഷ്ട്ടങ്ങള്‍ തിരുവനന്തപുറം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
പൂട്ടിക്കിടക്കുകയായിരിക്കുന്ന വീടിന്റെ ദ്രവിച്ചുപോയജനാലകളിലൂടെയായിരിക്കാന് അജ്ഞാതന്‍ ഉള്ളില്‍ കടന്നതെന്നും ജീര്‍ണിച്ച മൃതദേഹഅവശിഷ്ടങ്ങള്‍ ഇതുവഴിയാകാം ജന്തുക്കള്‍ തിന്നതെന്നും കരുതുന്നതായും തിരിച്ചറിയാനാകാത്തവിധം ജീര്‍ണിച്ചതിനാല്‍ ഡിഎന്‍എ ടെസ്റ്റിലൂടെ മാത്രമേ മൃതദേഹം ആരുടെതെന്ന് തിരിച്ചറിയാനാകൂവെന്നുംപോലീസ് പറഞ്ഞു.
കോവിഡ് പരിശോധനയ്ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടവും മറ്റു പരിശോധനകളും നടത്തുമെന്നും പോലീസ് പറഞ്ഞു. സമീപ പ്രദേശങ്ങളില്‍ നിന്ന് കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണംതുടങ്ങിയതായും പോലീസ് അറിയിച്ചു.