തിരുവനന്തപുരം: എ.കെ.ഗോപാലനെതിരായ പരാമർശങ്ങളുടെ പേരിൽ വി.ടി.ബൽറാം എംഎൽഎയോട് വിശദീകരണം തേടാൻ സ്പീക്കർ തീരുമാനിച്ചു. ബൽറാമിന്‍റെ പരാമർശങ്ങളുടെ പേരിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. പരാതി ലഭിച്ചിട്ടുണ്ടെന്നും വിശദീകരണം തേടുമെന്നും സ്പീക്കറുടെ ഓഫീസ് സ്ഥിരീകരിച്ചു.
എ.കെ.ഗോപാലൻ-സുശീല ബന്ധവും വിവാഹവും എല്ലാ പരാമർശിച്ച ബൽറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൻ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിരുന്നു. തന്‍റെ നിലപാടിൽ
ഉറച്ചുനിന്ന ബൽറാമിനെതിരേ സിപിഎം ശക്തമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർ വിഷയത്തിൽ നടപടി സ്വീകരിക്കുന്നത്.