എകെജി സെന്‍ററിനെ കുലുക്കിയ സ്ഫോടകവസ്തു എറിഞ്ഞവൻ വലയിൽ വീണു; യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജിതിൻ കസ്റ്റഡിയിൽ


തി​രു​വ​ന​ന്ത​പു​രം: എ​കെ​ജി സെ​ന്‍റ​റി​ന് നേ​രെ സ്‌​ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ക​സ്റ്റ​ഡി​യി​ല്‍.

തി​രു​വ​ന​ന്ത​പു​രം മ​ണ്‍​വി​ള സ്വ​ദേ​ശി ജി​തി​നെ ക്രൈം​ബ്രാ​ഞ്ച് ആ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് ആ​റ്റി​പ്ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ് ജി​തി​ൻ. ജി​തി​നാ​ണ് സ്ഫോ​ട​ക വ​സ്തു എ​റി​ഞ്ഞ​തെ​ന്ന് ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തി.

സം​ഭ​വം ന​ട​ന്ന് ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് കേ​സി​ലെ പ്ര​തി​യെ അ​ന്വേ​ഷ​ണ സം​ഘം പി​ടി​കൂ​ടു​ന്ന​ത്. ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കവടിയാറിലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വ​ച്ച് ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.

Related posts

Leave a Comment