തളിപ്പറമ്പ്: സിപിഎമ്മുകാര്‍ക്ക് എകെജി സംപൂജ്യനെന്നു കരുതി മറ്റുള്ളവര്‍ക്ക് അങ്ങനെ വേണമെന്ന നിര്‍ബന്ധം നല്ലതല്ലെന്ന് ഡിസിസി പ്രസിഡന്റ് സതീശന് പാച്ചേനി. സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓര്ഗനൈസേഷന്-സെറ്റോ- തളിപ്പറമ്പ് താലൂക്ക് കണ്‍വെന്‍ഷനും യായ്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കല്‍ബുര്‍ഗിയെയും ധബോല്‍ക്കറെയും വെട്ടിക്കൊന്ന സംഘ്പരിവാറിന്റെ അതേ നയമാണ് ബല്‍റാമിന്റെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ സിപിഎം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഎമ്മിന്റെ ധിക്കാരം ഇപ്പോള്‍ വി.ടി.ബല്‍റാമില്‍ എത്തിയിരിക്കുകയാണ്. ഓഖി ഫണ്ട് വകമാറ്റി ചെലവഴിക്കാന്‍ ശ്രമിച്ചതിലൂടെ ഭരണത്തില്‍ പരാജയപ്പെട്ട മുഖമാണ് വെളിവായത്.
ജാഗ്രതക്കുറവും ഭരണത്തിലെ അജ്ഞതയുമാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ഒട്ടും ജനകീയതയില്ലാത്ത കണ്ണൂര്‍ സിപിഎമ്മിലെ നേതാക്കളില്‍ ഒരാളായ എം.വി ജയരാജന് ഓഫീസിലിരിക്കുമ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നും ഇതിനപ്പുറമുള്ള പ്രവര്‍ത്തനം പ്രതീക്ഷിക്കാനാവില്ലെന്നും അദ്ദേഹം പരിഹസിച്ചു.
സെറ്റോ താലൂക്ക് ചെയര്മാന് കെ.വി.മഹേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ചെയര്മാന് കെ.മധു, എന്‍ജിഒ അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ.കെ.രാജേഷ്ഖന്ന, നാരായണ്‍കുട്ടി മനിയേരി, കെ.പ്രസീത, സി.വി.സോമനാഥന്, കെ.വി.മുരളീധരന് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് സെറ്റോ നേതാക്കളായ സി.ടി.സുരേന്ദ്രന്, എം.പി.മോഹനന്, പി.സുഖദേവന്‍, പി.പി.സുകുബാലകൃഷ്ണന്‍, ഇ.വിജയന്, ടി.പി.സഹദേവന്, എം.വി.പ്രേമരാജന്‍ എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ദേശീയ അധ്യാപക അവാര്‍ഡ് ജേതാക്കളായ രാധാകൃഷ്ണന് മാണിക്കോത്ത, കെ.പി.പ്രദീപ്കുമാര്‍ എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.