തിരുവനന്തപുരം: എകെജി സെന്റർ ആക്രമണ കേസിൽ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ ശേഖരിച്ചും സ്ഫോടകവസ്തുക്കൾ നിർമിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം.
തിരുവനന്തപുരം നഗരത്തിലെ ഡിയോ സ്കൂട്ടർ ഉടമകളുടെ വിവരങ്ങൾ അന്വേഷണ സംഘം മോട്ടോർവാഹനവകുപ്പിൽ നിന്നും ശേഖരിച്ചു.
അക്രമി എകെജി സെന്ററിന് നേരെ സ്ഫോടകവസ്തു എറിഞ്ഞത് ഡിയോ സ്കൂട്ടറിൽ എത്തിയിട്ടായിരുന്നു.
ഹനത്തിന്റെ നന്പരൊ അക്രമിയുടെ മുഖമൊ വ്യക്തമാകാത്ത സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ ദൃശ്യങ്ങൾക്ക് കുടുതൽ വ്യക്തത ലഭിക്കാനായി അന്വേഷണം സംഘം സിസിടിവി കാമറ ദൃശ്യങ്ങൾ സി -ഡാക്കിന് കൈമാറിയിരുന്നു.
അൻപതിൽപരം സിസിടിവി കാമറകളുടെ ദൃശ്യങ്ങൾ നേരത്തെ പോലീസ് ശേഖരിച്ചിരുന്നെങ്കിലും പ്രതിയെ തിരിച്ചറിയാനായിരുന്നില്ല.
അതിനാലാണ് സി-ഡാക്കിന്റെ സഹായം തേടിയത്. എകെജി സെന്ററിന് നേരെ അക്രമം നടന്ന് പന്ത്രണ്ട ് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാകാത്തത് പോലീസിന് ഏറെ നാണക്കേടായി മാറിയ സാഹചര്യത്തിലാണ് പ്രതിയെ പിടികൂടാൻ പുതുവഴികൾ പോലീസ് സംഘം തേടുന്നത്.
സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാറിന്റെ മേൽനോട്ടത്തിൽ ഡിസിആർബി അസിസ്റ്റന്റ് കമ്മീഷണർ ദിനിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.