വീഡിയോകോളിലൂടെ പെൺകുട്ടികളുമായി ചാറ്റ്; പിന്നെ നഗ്നവീഡിയോ കാട്ടി പെൺകുട്ടിയുടെ സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് ഭീഷണിപ്പെടുത്തും; എടത്വക്കാരൻ അഖിലിനെ കുടുക്കി സൈബർ സെല്ല്


എ​ട​ത്വാ: വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച് വീ​ഡി​യോ കോ​ളി​ലൂ​ടെ ന​ഗ്ന​ത പ്ര​ച​രി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. കൊ​ല്ലം കു​ണ്ട​റ സ്വ​ദേ​ശി അ​ഖി​ലാ​ണ് (28) എ​ട​ത്വാ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. എ​ട​ത്വാ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ള്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞ​ത്.

വീ​ഡി​യോ കോ​ളി​ലൂ​ടെ പെ​ണ്‍​കു​ട്ടി​ക​ളു​മാ​യി ചാ​റ്റ് ചെ​യ്ത് ശേ​ഷം സ്‌​ക്രീ​ന്‍ ഷോ​ട്ട് എ​ടു​ത്ത് പ്ര​തി പെ​ണ്‍​കു​ട്ടി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു.ആ​ല​പ്പു​ഴ സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച പോ​ലീ​സ് പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന പെ​ണ്‍​കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​രു​ന്നു. പ്ര​തി​ക്കെ​തി​രെ പോ​സ്‌​കോ, ഐ​റ്റി വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. അ​മ്പ​ല​പ്പു​ഴ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ അ​ഖി​ലി​നെ 14 ദി​വ​സ​ത്തേ​യ്ക്ക് റി​മാ​ന്‍റ് ചെ​യ്തു.

എ​ട​ത്വാ സി​ഐ കെ.​ജി പ്ര​താ​പ ച​ന്ദ്ര​ന്‍, എ​സ്‌​ഐ ശ്യം​ജി, സി​പി​ഒ​മാ​രാ​യ വി​ഷ്ണു, സു​നി​ല്‍ എ​ന്നി​വ​ര്‍ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment