പത്തനാപുരം : നിരത്തില്‍ പായുന്ന വാഹനങ്ങളുടെ ചെറു മാതൃകകള്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് അഖില്‍ പത്തനാപുരം പാതിരിക്കല്‍ അഖില്‍ ഭവനില്‍ അജി- സോണിയ ദമ്പതികളുടെ മകനാണ് ഈ കലാകാരന്.ഒര്‍ജിനലിനെ പോലും വെല്ലുന്ന തരത്തില്‍ ആസ്വാദകരുടെ മനം കവരുന്ന വാഹനങ്ങളും ചിത്രങ്ങളുമാണ് അഖിലില്‍ നിന്ന് പിറവിയെടുക്കുന്നത്.
ഇതിനോടകം തന്നെ വ്യതസ്തതയാര്ന്ന നൂറ്കണക്കിന് വാഹനങ്ങളുടെ മാതൃകകള്‍ നിര്‍മ്മിച്ചു കഴിഞ്ഞു. ചിത്രകലയിലും കഴിവ് തെളിയിച്ച യുവാവ് നിരവധി ബഹുമതികളും നേടിയിട്ടുണ്ട്. അടുത്തിടെ നിര്‍മ്മിച്ച പത്തു ചക്രങ്ങളോട് കൂടിയ ലോറിയ്ക്കും ബസിനുമാണ് ആരാധകരേറെയും.
ലോറിയുടെ മാതൃക സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ഭാരത് ബെന്‍സ് കമ്പനി മാനേജ്മെന്റെ് വാഹനത്തിന്റെ ചിത്രം കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ബസിന്റെ മാതൃക കൊല്ലത്തുളള ബസ് ഉടമയ്ക്ക് നല്‍കാനാണ് അഖിലിന്റെ തീരുമാനം.
വാഹനങ്ങളുടെ പടം വരച്ച ശേഷം ഫോം ഷീറ്റില്‍ ഒട്ടിച്ചാണ് ഇവയുടെ നിര്‍മ്മാണം.ഒരു വാഹനത്തിന് ഏകദേശം രണ്ടായിരം മുതല്‍ മൂവായിരം രൂപ വരെ ചിലവ് വരുമെന്ന് അഖില്‍ പറയുന്നു. കലഞ്ഞൂര്‍ ഐ എച്ച് ആര് ടിയില്‍ നിന്ന് ആട് എന്ന സിനിമയിലെ ‘ മെറ്റ ഡോര്‍ ‘ എന്ന വാഹനം നിര്‍മ്മിച്ച് ചലച്ചിത്രതാരം ജയസൂര്യയ്ക്ക് നല്‍കാനുളള തയാറെടുപ്പിലാണ് ഈ യുവാവ് .