തിരുവനന്തപുരം: യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ട യൂണിവേഴ്സിറ്റി കോളജിൽ പുതിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ച് എസ്എ ഫ്ഐ. മുൻ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും മറ്റ് നേതാക്കളും പ്രവർത്തകരും ചേർന്ന് കുത്തിക്കൊലപ്പെടത്താൻ ശ്രമിച്ച അഖിലിനെ കൂടി ഉൾപ്പെടുത്തിയാണ് എസ്എഫ്ഐ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചത്.
കേരള സര്‍വകലാശാല ചെയര്‍മാനും സംസ്ഥാന കമ്മിറ്റി അംഗവുമായ എ.ആര്. റിയാസ് കണ്‍വീനറായ കമ്മിറ്റിയില്‍ എട്ട് വനിത കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെ, അഖിലിനെ എസ്എഫ്ഐ നേതാക്കൾ കുത്തിയതിനു പിന്നാലെ കോളജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാൻ ദേശീയ പ്രസിഡൻറ് വി.പി.സാനു നിർദശം നൽകിയിരുന്നു.
എന്നാൽ, ദേശീയ പ്രസിഡന്റിന്റെ നിർദേശത്തെ തള്ളി സംഘടന ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. പിന്നീട് സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവിന്റെയടക്കം ഇടപെടലിനേത്തുടർന്നാണ് യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടത്.