ആരോഗ്യമന്ത്രിയുടെ ഓഫീസിലെ കോഴ തട്ടിപ്പിന് പിന്നിൽ അഖിൽ സജീവും കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ ലെനിനും ആണെന്ന നിഗമനത്തിൽ അന്വേഷണ സംഘം.
ബാസിതിനും ഇതിൽ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. തിരുവനന്തപുരത്ത് ഹരിദാസിനൊപ്പം എത്തിയിട്ടില്ലെന്നാണ് ബാസിത് ആദ്യം മൊഴി നൽകിയിരുന്നത്.
എന്നാൽ സിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്ത് വന്നതിനു പിന്നാലെ ബാസിതിന്റെ മൊഴി ഇന്നലെ പൊലീസ് വീണ്ടും രേഖപ്പെടുത്തി.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഇന്ന് ഹരിദാസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തും. എന്നാൽ അഖിൽ മാത്യുവിനെതിരായ ആരോപണത്തിൽ തെളിവ് ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.