കൊല്ലങ്കോട്: മുതലമടയിൽ വീട്ടിൽ അതിക്രമിച്ചു കയറി കൊടുവാൾ കൊണ്ട് വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിലെ മൂന്നു പ്രതികളെ കൊല്ലങ്കോട് പോലീസ് അറസ്റ്റു ചെയ്തു.
ഷിബു (25), രാധാകൃഷ്ണന്റെ മകൻ രാജീവ് (23), അനു (23) എന്നിവരാണ് അറസ്റ്റിലായത്. പോത്തന്പാടം പെരുംചിറ സ്വദേശി ജയേഷി(32)നാണ് വെട്ടേറ്റത്. ഈമാസം 22നായിരുന്നു അക്രമ സംഭവം നടന്നത്.
പരിക്കേറ്റ ജയേഷ് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. കഴിഞ്ഞ ദിവസം മദ്യപാനത്തിനിടെ നടന്ന വാക്കുതർക്കം ജയേഷ് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് അക്രമണത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.പരിക്കേറ്റ ജയേഷ് മറ്റൊരു അക്രമണ കേസിൽ പ്രതിയാണ്.
എസ്എച്ച്ഒ ഇൻസ്പെക്ടർ എ.വിപിൻദാസ്, ഗ്രെയ്ഡ് എസ്ഐ അയൂബ്, എസ്സിപിഒ കെ.രമേഷ്, സിപിഒ എസ്.ജിജോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.