മുഹമ്മ: അയൽക്കാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് മൂന്നു പേർക്കു കുത്തേറ്റു. ഇതിൽ ഗൃഹ നാഥൻ മരിച്ചു. മണ്ണഞ്ചേരി പനമുട് ജംഗ്ഷൻ പത്താട്ട്ചിറയിൽ കുഞ്ഞുമോൻ (48) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം . കുത്തേറ്റ കുഞ്ഞുമോനെ പാതിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുഞ്ഞുമോന്റെ ഭാര്യ ബിന്ദു, മകൾ നയന എന്നിവർക്കും പരിക്കുണ്ട്.
കുഞ്ഞുമോന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി ലോകേഷ്. മകൾ അരുന്ധതി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുഞ്ഞുമോനെ അക്രമിച്ച സംഭവത്തിൽ ഇവർ പങ്കാളികളാണെന്നു പോലീസ് പറഞ്ഞു.