തിരുവനന്തപുരം: ട്രെയിന്‍ യാത്രയ്ക്കിടയില്‍ ത്സാന്‍സിയില്‍ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള ഘടകം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിൽ എത്തിയ അമിത് ഷായ്ക്ക് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ് കുര്യനാണ് കത്ത് നേരിട്ട് നൽകിയത്.
ഇതേ ആവശ്യം ഉന്നയിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ജോർജ് കുര്യൻ കത്തയച്ചിരുന്നു. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 19 ന് ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രട്ട് ഹാര്‍ട്ട് കോണ്ഗ്രിഗേഷന് ഡല്‍ഹി പ്രോവിന്സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും നേരേയാണ് ഒരു സംഘം ആക്രമണം നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
സംഭവത്തില്‍ പോലീസും കുറ്റകരമായ നിലപാടാണ് സ്വീകരിച്ചത്. കുറ്റക്കാര്‍ ആരായിരുന്നാലും കര്‍ശന നടപടിയുണ്ടാകണമെന്ന് ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടു.