ആയൂര്‍ : ആയൂരില്‍ പഞ്ചായത്ത് ഉദ്യോഗസ്ഥന് നേരെ ഗുണ്ടാ ആക്രമണം. ഇട്ടിവ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ സൂപ്രണ്ട് അജിത്തിന് നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആയൂരിന് സമീപം കുഴിയം ജഗ്ഷനിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു.
ഇതോടെ പാതയിലൂടെയുള്ള ഗതാഗതം സ്തംഭിക്കുകയും ചെയ്തു. കാര്യം അന്വേഷിക്കാന്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ അജിത്തിന് ഒരു ഫോണ്‍ വരികയും സംസാരിക്കുകയും ചെയ്തു. ഇതുകണ്ട അക്രമികള്‍ സംഘര്‍ഷം മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നുവെന്ന് ആരോപിച്ചു അജിത്തിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
മൊബൈല്‍ഫോണ്‍ വാങ്ങി റോഡിലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അജിത്തിനെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അജിത്തിന്റെ പരാതിയെ തുടര്‍ന്ന് രണ്ടുപേരെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇളമാട് സ്വാദേശി മുന്ന, കുഴിയം സ്വദേശി സിജോ എന്നിവരാണ് പിടിയിലായത്. മറ്റുള്ള പ്രതികള്‍ ഒളിവിലാണ് എന്നും ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ചടയമംഗലം പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കടയ്ക്കല്‍ കോടതി റിമാന്റ് ചെയ്തു.
്