ചാവക്കാട്: പെരുന്നാൾ ദിവസം രാത്രി യുവാവു സഞ്ചരിച്ചിരുന്ന കാർ തടഞ്ഞു നിർത്തി കാറും മൊബൈൽ ഫോണും തട്ടിയെടുത്ത സംഭവത്തിൽ പത്തുപേർ പിടിയിലായി.
ഞായറാഴ്ച രാത്രി ഒന്പതിനു ചേറ്റുവ റോഡ് ഒറ്റതെങ്ങിൽവച്ച് ഒരുമനയൂർ വല്ലത്തുപടി ഇക്ബാലിന്റെ മകൻ ഷാരൂഖ് (24) സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാർ തടഞ്ഞാണ് കാറും 13,000 രൂപ വിലവരുന്ന മൊബൈൽ ഫോണും സംഘം തട്ടിയത്.
സംഭവത്തിൽ വെന്മേനാട് പൈങ്കണിയൂർ സ്വദേശികളായ മമ്മസ്രായില്ലത്ത് അനീസ് (25), മമ്മസ്രായില്ലത്ത് ആദിൽ (19), നാലകത്ത് കറുപ്പം വീട്ടിൽ ഷെജീർ (33), മമ്മസ്രായില്ലത്ത് ഷെഫീക്ക് (പെപ്പി-21), പുതുവീട്ടിൽ താജുദ്ദീൻ (40), മാണിത്തുപറന്പിൽ നസീർ (30), വൈശ്യംവീട്ടിൽ ആരീസ്(28), പോക്കാക്കില്ലത്ത് ഫൈസൽ (36), മമ്മസ്രായില്ലത്ത് താജുദീൻ (32), നാലകത്ത് പള്ളത്ത് റംഷാദ് (24) എന്നിവരെയാണ് കുന്നംകുളം എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തിൽ എസ്ഐ യു.കെ. ഷാജഹാൻ, എഎസ്ഐ ആന്റണി ജിംബിൾ എന്നിവർ അറസ്റ്റു ചെയ്തത്.
സിപിഒമാരായ ശരത്ത്, ഷിനു, ഷൈജു, വനിത സിപിഒ സൗദാമിനി എന്നിവരും അറസ്റ്റുചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു. ഒന്നാംപ്രതി അനീസിന്റെ സഹോദരിയെ വീട്ടിൽനിന്ന് കൂട്ടികൊണ്ടുപോകാൻ ഷാരൂഖാൻ തന്റെ സുഹൃത്തിനെ സഹായിച്ചുവെന്നതാണ് ആക്രമണത്തിനു കാരണമെന്നു പോലീസ് പറഞ്ഞു.