മെഡിക്കല്‍കോളജ്: യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ച സംഭവത്തില്‍ ക്രിമിനല്‍ക്കേസ് പ്രതിയെ മെഡിക്കല്‍കോളജ് പോലീസ് അറസ്റ്റുചെയ്തു.
ആക്കുളം സ്വദേശി സന്ദീപ് ഉണ്ണി (30) ആണ് പിടിയിലായത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ആക്കുളത്ത് ഒരു വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന 28കാരിയാണ് ആക്രമണത്തിന് ഇരയായത്.
പെണ്‍കുട്ടി വീടിനു സമീപത്തേക്കു നടന്നുവരുന്നതിനിടെ റോഡില്‍വച്ച് സന്ദീപ് ആക്രമിക്കുകയായിരുന്നു. കൈ കൊണ്ടുള്ള ഇടിയില്‍ യുവതിയുടെ ശരീരത്തിനും മുഖത്തും പരിക്കേറ്റു.
അതേസമയം യുവതിയുമായി ഇയാള്‍ക്കു മുന്‍പരിചയം ഇല്ലെന്നും ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും മെഡിക്കല്‍ കോളജ് പോലീസ് പറയുന്നു.
സന്ദീപ് ഉണ്ണിക്കെതിരേ മുമ്പ് നിരവധി ക്രിമിനല്‍ക്കേസുകള്‍ ഉണ്ട്. ആക്രമണത്തിനുശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ നാട്ടുകാര്‍ ചേര്‍ന്നാണ് പിടികൂടി പോലീസിന് കൈമാറിയത്.
പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സ തേടി. മെഡിക്കല്‍കോളജ് പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.