പാറശ്ശാല: മദ്യ ലഹരിയിൽ യുവാവ് ആശുപത്രി അടിച്ചു തകർത്തു .സംഭവവുമായി ബന്ധപെട്ടു പാറശ്ശാല കുഴിഞാൻവിള വീട്ടിൽ വിപിൻ (25 ) നെ പോലീസ് കസ്റ്റഡിയിൽ എടുത്തു.ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മദ്യലഹരിയിൽ ആശുപത്രിൽ എത്തിയ വിപിൻ ഡോക്ടറുടെ ഡ്യൂട്ടി റൂമിൽ കയറി അസഭ്യം പറഞ്ഞു.
ബഹളം കേട്ടെത്തിയ ആശുപത്രി ജീവനക്കാർ കാര്യം അന്വേഷിച്ചപ്പോൾ ഇദ്ദേഹം വെള്ളകുടിക്കുവാനായി വച്ചിരുന്ന സ്റ്റീൽ ഗ്ലാസ്സെടുത്തു കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതു തടഞ്ഞതിൽ പ്രകോപിതനായ വിപിൻ ആശുപത്രിയിലെ ഗ്ലാസ്സ് അടിച്ചു തകർക്കുകയായിരുന്നു.
തുടർന്ന് ജീവനക്കാർ അറിയിച്ചതനുസരിച്ചു പോലീസ് സ്ഥലത്തെത്തി വിപിനെ കീഴടക്കുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇന്ന് രാവിലെ വിപിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.