ചിറ്റൂർ:താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിച്ചയാൾ അക്രമാസക്തമായി ഭീകരത സൃഷ്ടിച്ചു. ഇന്നലെ രാത്രി പത്തി നാണ് പുരം പോലീസ് ചികിത്സക്കായി മധ്യവയസ്കനെ ശരീരത്തിലുണ്ടായ മുറിവുകൾ ചികിത്സ നൽകാൻ ആശുപത്രിയിലെത്തിച്ചത്.തമിഴും മലയാളവും ഇടകലർന്നു സംസാരിക്കുന്നയാൾ് മാനസിക അസ്വാസ്ഥ്യവും പ്രകടിപ്പിച്ചിരുന്നു
ആശുപത്രി ഒ.പി കൗണ്ടറിന്റെ ചില്ല് അടിച്ചു തകർത്തു.സ്ഥലത്തുണ്ടായിരുന്ന നഴ്സിനേയും മർദ്ദിച്ചു.ആശുപത്രിയിൽ ചികിത്സക്കെത്തിയ കുഞ്ഞിനു നേരേയും പ്രതി അക്രമണത്തിനു തുനിച്ചു.മധ്യവയസ്കൻ അനിയന്ത്രിതമായതോടെ ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്നു സ്ഥലത്തെത്തിയ ചിറ്റൂർ പോലിസ് പ്രതിയെ കീഴടക്കി വിലങ്ങു വെച്ചു.ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ളവർ അക്രമസംഭവങ്ങളിഞ്ഞ് പരിഭ്രാന്തരായി.
ഇന്നലെ വൈകുന്നേരം മിനാക്ഷിപുരം നെടുന്പാറയിൽ വെച്ചാണ് നാട്ടുകാർ മധ്യവയസ്കനെ കണ്ടത് യാതൊരു മടിയുമില്ലാതെ നെടുന്പാറയിലെ വീടുകളിൽ കയറിയിറങ്ങി വിരുതനെ നാട്ടുകാർ പിടികൂടി അറിയിച്ചതിനെ തുടർന്ന് എത്തിയ മീനാക്ഷിപുരം പോലീസ് ആംബുലൻസിൽ കയറ്റിയാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
ഇതിനു ശേഷമാണ് വിരുതൻ കൂടുതൽ അക്രമണപ്രവണത കാണിച്ചത്. നെടുന്പാറയിൽ ഇയാളെ നാട്ടുകാർ തിരിച്ചറിയാത്തതിനാലും തമിഴ് സംസരിക്കുന്നതിനാലും പൊള്ളാച്ചി ഭാഗത്തു നിന്നും വന്നതാവാമെന്നതാണ് നിഗമനം.