കൂടല്‍ (പത്തനംതിട്ട): ഒപ്പം താമസിച്ചിരുന്നയാളെ വീട്ടമ്മ കമ്പി വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു.കൊട്ടാരക്കര നെടുവത്തൂര്‍ സ്വദേശി ശശിധരന് പിള്ള(50) യാണ് മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കൂടല്‍ നെല്ലിമുരുപ്പ് കോളനിയില്‍ നെല്ലിമുരുപ്പ് വീട്ടില്‍ രജനി (44)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഭര്‍ത്താവ് ഉപേക്ഷിച്ച രജനി മകനുമൊപ്പമാണ് കോളനിയില്‍ താമസിച്ചിരുന്നത്. ആറു മാസം മുമ്പാണ് ശശിധരന് പിള്ള ഇവര്‍ക്കൊപ്പം താമസം തുടങ്ങിയതെന്നു പറയുന്നു. നാടും വീടും ഉപേക്ഷിച്ച് വന്നയാളാണ് ഇദ്ദേഹം.
ഇന്നലെ വൈകുന്നേരം നാലോടെയാണ് ശശിധരന് പിള്ളയുടെ തലയ്ക്ക് രജനി കമ്പിവടി കൊണ്ട് അടിച്ചത്. ആദ്യം കോന്നി താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്ഥിതി ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. രാത്രിയില്‍ മരിച്ചു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് കൂടല്‍ ഇന്‍സ്പെക്ടര്‍ ജി. പുഷ്പകുമാര്‍ അറിയിച്ചു.