ബാറിനുള്ളിൽ വൃദ്ധന് ജീവനക്കാരുടെ ക്രൂരമർദനം; ചോദ്യം ചെയ്ത യുവാക്കളെ കമ്പിവടിക്ക് അടിച്ച് വീഴ്ത്തി; നാല് ജീവനക്കാർ അറസ്റ്റിൽ


ഉ​ദ​യം​പേ​രൂ​ർ: ബാ​ർ ജീ​വ​ന​ക്കാ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ യു​വാ​ക്ക​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. തൃ​പ്പൂ​ണി​ത്തു​റ വാ​ലു​മ്മേ​ൽ ഉ​ഷ​സ് വീ​ട്ടി​ൽ മു​കേ​ഷ് (21), മേ​ക്ക​ര വാ​ലു​മ്മേ​ൽ സൂ​ര്യ​രാ​ജ് (22) എ​ന്നി​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.

ത​ല​യി​ൽ ര​ക്ത​സ്രാ​വ​മു​ണ്ടാ​യ മു​കേ​ഷി​നെ തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് ശ​സ്ത്ര​ക്രി​യ​യ്ക്കാ​യി മാ​റ്റി.

യു​വാ​ക്ക​ളു​ടെ പു​റ​ത്ത് ക​മ്പി​വ​ടി​ക്ക് അ​ടി​യേ​റ്റ പാ​ടു​ക​ളു​ണ്ട്.ഉ​ദ​യം​പേ​രൂ​രി​ലെ ഏ​ക​ച​ക്ര ബാ​റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് യു​വാ​ക്ക​ൾ പ​റ​ഞ്ഞു.

ബാ​റി​ൽ പ്രാ​യ​മാ​യ വ്യ​ക്തി​യെ ജീ​വ​ന​ക്കാ​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ട് ചോ​ദ്യം​ചെ​യ്ത​പ്പോ​ഴാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്നും പ​റ​യു​ന്നു.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ നാ​ലു ബാ​ർ ജീ​വ​ന​ക്കാ​രെ ഉ​ദ​യം​പേ​രൂ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യി സൂ​ച​ന​യു​ണ്ട്.

Related posts

Leave a Comment