സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ച്ചു; ആ​ശു​പ​ത്രി കാ​ന്‍റീ​നി​ൽ അ​ര​ങ്ങേ​റി​യ​ത് കൊ​ടും​ക്രൂ​ര​ത; ന​ട​ക്കു​ന്ന സം​ഭ​വം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ


കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് തി​ള​പ്പി​ച്ചു​വ​ച്ചി​രു​ന്ന എ​ണ്ണ ഒ​ഴി​ച്ച കേ​സി​ൽ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കി​ട​ങ്ങൂ​ര്‍ ക​ട​പ്ലാ​മ​റ്റം പെ​രു​മ്പ​ള്ളി മു​ക​ളേ​ൽ വീ​ട്ടി​ൽ ജോ​ബി​ൻ ജോ​സ​ഫ് (30) നെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടു​കൂ​ടി കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്തി​യാ​റി​ന് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ജീ​വ​ന​ക്കാ​ര​നാ​യ ത​ണ്ണീ​ര്‍​മു​ക്കം സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മു​ഖ​ത്ത് തി​ള​ച്ച എ​ണ്ണ ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ള്‍​ക്ക് യു​വാ​വി​നോ​ട് മു​ന്‍​വൈ​രാ​ഗ്യം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ര്‍​ച്ച​യെ​ന്നോ​ണ​മാ​ണ് പൂ​രി ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി തി​ള​പ്പി​ച്ചു​വ​ച്ചി​രു​ന്ന എ​ണ്ണ ഒ​രു പാ​ത്ര​ത്തി​ലെ​ടു​ത്ത് ഇ​യാ​ൾ യു​വാ​വി​ന്‍റെ മു​ഖ​ത്തേ​ക്ക് ഒ​ഴി​ച്ച​ത്. ആ​ക്ര​മ​ത്തി​ൽ യു​വാ​വി​ന്‍റെ ക​ണ്ണി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

പ​രാ​തി​യെ തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി സ്റ്റേ​ഷ​ൻ എ​സ്എ​ച്ച്ഒ ഫൈ​സ​ൽ, എ​സ്ഐ​മാ​രാ​യ സ​ക്കീ​ർ ഹു​സൈ​ൻ, ര​ഘു​കു​മാ​ർ, സി​പി​ഒ​മാ​രാ​യ ബി​നോ, അ​രു​ൺ, ബി​നോ കെ. ​ര​മേ​ശ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

 

Related posts

Leave a Comment