കോഴിക്കോട്: നാദാപുരത്ത് പെണ്‍കുട്ടിയെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. നാദാപുരം പേരോട് സ്വദേശിനിക്കാണ് വെട്ടേറ്റത്. ആക്രമിച്ച റഫ്നസ് കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു.
നാദാപുരം എംഇടി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയാണ് പെണ്‍കുട്ടി.പെണ്‍കുട്ടിയെ നാദാപുരം സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമാണെന്നാണ് സൂചന.