പാ​ല​ക്കാ​ട് ക​ട​മ്പ​ഴി​പ്പു​റ​ത്ത് സ്കൂ​ട്ട​ർ ത​ട​ഞ്ഞ് 2 പേ​രെ  വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു; അന്വേഷണം ആരംഭിച്ചു


പാ​ല​ക്കാ​ട്: ക​ട​മ്പ​ഴി​പ്പു​റം വേ​ങ്ങ​ശേ​രി റോ​ഡി​ല്‍ സ്കൂ​ട്ട​ർ ത​ട​ഞ്ഞ് ര​ണ്ടു​പേ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ചു. ഇ​ന്നു പു​ല​ര്‍​ച്ചെ 3.30നാ​ണു സം​ഭ​വം. ന​രി​യം​പാ​ടം ഇ​ലി​യ​കോ​ട്ടി​ല്‍ പ്ര​സാ​ദ് (34), കു​ള​ക്കാ​ട്ടു​കു​റി​ശി ക​ണ്ട​ത്തി​ല്‍ ടോ​ണി (35) എ​ന്നി​വ​ര്‍​ക്കാ​ണു വെ​ട്ടേ​റ്റ​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ ക​ട​മ്പ​ഴി​പ്പു​റം വെ​ട്ടേ​ക്ക​ര റോ​ഡി​ല്‍ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന സ്റ്റെ​നോ എ​ന്ന​യാ​ളു​ടെ വീ​ട്ടി​ലേ​ക്ക് ഒ​രു​സം​ഘം ആ​ളു​ക​ള്‍​വ​ന്നു വാ​തി​ലി​ല്‍ മു​ട്ടു​ക​യും വാ​തി​ല്‍ തു​റ​ക്കാ​താ​യ​പ്പോ​ള്‍ തി​രി​ച്ചു​പോ​വു​ക​യും ചെ​യ്തി​രു​ന്നു.

ഇ​ക്കാ​ര്യം സ്റ്റെ​നോ ബ​ന്ധു‍​വാ​യ ടോ​ണി​യെ​യും സു​ഹൃ​ത്ത് പ്ര​സാ​ദി​നെ​യും അ​റി​യി​ച്ചു. തു​ട​ർ​ന്നു സ്റ്റെ​നോ​യു​ടെ വീ​ട്ടി​ലേ​ക്ക് ഇ​തേ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ സ്കൂ​ട്ട​റി​ല്‍ വ​രു​ന്ന​വ​ഴി​ക്കാ​ണ് ഒ​രു സം​ഘം വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.കൈ​ക​ളി​ലും കാ​ലി​ലും വെ​ട്ടേ​റ്റ ടോ​ണി​യു​ടെ പ​രി​ക്കു ഗു​രു​ത​ര​മാ​ണ്. ഇ​യാ​ളെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​സാ​ദ് പാ​ല​ക്കാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.



Related posts

Leave a Comment