പാലക്കാട്: ഒറ്റപ്പാലത്ത് കവർച്ച തടയുന്നതിനിടെ വയോധിക ദന്പതികളെ വീടിനുള്ളിൽ വെട്ടിപ്പരിക്കേൽപിച്ച മോഷ്ടാവ് പിടിയിൽ.
ഒറ്റപ്പാലം പാലപ്പുറത്ത് സുന്ദരേശ്വരൻ (72), ഭാര്യ അംബികാദേവി (68) എന്നിവർക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച തമിഴ്നാട് പഴനി സ്വദേശി ബാലനെ പോലീസ് ലക്കിടിയിൽ വച്ച് പിടികൂടി.
ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം. വീട്ടിൽ ദന്പതികൾ മാത്രമാണുണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ടാണ് അംബികാദേവി ഉണർന്നത്്.
ഉടനെ സുന്ദരേശനും എഴുന്നേറ്റു. ഇവർ തടയാൻ ശ്രമിച്ചപ്പോൾ കള്ളൻ കൈയിലുണ്ടായിരുന്ന വാൾക്കൊണ്ട് ഇരുവരെയും മാറി മാറി വെട്ടുകയായിരുന്നു. തുടർന്ന് ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു രക്ഷപ്പെട്ടു.
ദന്പതികൾ തന്നെ ഇക്കാര്യം ഒറ്റപ്പാലം പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു. കള്ളൻ ഫോൺ കൊണ്ടുപോ യത് പോലീസിന് തുന്പായി.
ഒട്ടും വൈകാതെ ഫോണിന്റെ സിഗ്നൽ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് കള്ളനെ ലക്കിടിയിൽനിന്നു കസ്റ്റഡിയിലെടുത്തു.
കള്ളന്റെ വെട്ടേറ്റ് സുന്ദരേശ്വനു നെറ്റിലിയും മുതുകിലും പരിക്കുണ്ട്. ഭാര്യ അംബികാദേവിക്ക് തലയ്ക്കും ഇരുകൈകളിലും വെട്ടേറ്റ നിലയിലാണ്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമല്ല. മോഷ്ടാവിനൊപ്പം കൂടുതൽ ആളുകൾ ഉണ്ടായിരുന്നോ എന്നും ഇയാൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നതായി പോലീസ് പറഞ്ഞു.