പന്ത്രണ്ട് അംഗ സംഘത്തിന്‍റെ ആക്രമണം; വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു; ഒരാൾ അറസ്റ്റിൽ


വെ​ഞ്ഞാ​റ​മൂ​ട്: വെ​ഞ്ഞാ​റ​മൂ​ട് തേ​മ്പാം​മൂ​ട്ടി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ന് വെ​ട്ടേ​റ്റു. സം​ഭ​വ​ത്തി​ൽ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. സി​പി​എം ക​ലി​ങ്കി​ൽ​മു​ഖം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്ഐ തേ​മ്പാം​മൂ​ട് യൂ​ണി​റ്റ് അം​ഗ​വു​മാ​യ തേ​മ്പാം​മൂ​ട് കു​ള​ത്തി​ൻ​ക​ര സ​ജീ​ന മ​ൻ​സി​ലി​ൽ ഫൈ​സ​ലി (36) നാ​ണ് വെ​ട്ടേ​റ്റ​ത്.​ഇ​ന്ന​ലെ രാ​ത്രി 9.40 ന് ​ആ​ന​ക്കു​ഴി​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

പ​ന്ത്ര​ണ്ടോ​ളം വ​രു​ന്ന അ​ക്ര​മി​സം​ഘം കാ​റി​ൽ വ​രു​ക​യാ​യി​രു​ന്ന ഫൈ​സ​ലി​നെ ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു. കാ​റി​ന്‍റെ ചി​ല്ലു​ക​ളും അ​ക്ര​മി​സം​ഘം ത​ക​ർ​ത്തു.

കൈ​ക​ൾ​ക്കും ക​ഴു​ത്തി​നും, ത​ല​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫൈ​സ​ലി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അക്രവുമായി ബന്ധപ്പെട്ട് ഷിയാസ് എന്നയാളെ അറസ്റ്റു ചെയ്തതായി പോലീസ് പറഞ്ഞു.

അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.

Related posts

Leave a Comment