അയൽവാസികളായ യുവാക്കൾ  വീ​ട്ട​മ്മ​യോട് ചെയ്തത് കൊടും ക്രൂരത; മുൻവൈരാഗ്യത്തിന്‍റെ പേരിൽ യുവതിയെ ബോധം പോകുന്നവരെ ആക്രമിച്ചു


വെ​ള്ള​റ​ട: വീ​ട്ട​മ്മ​യെ ര​ണ്ടം​ഗ സം​ഘം വീ​ടു​ക​യ​റി ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ചു. നെ​ല്ലി​ശേ​രി പ​റ​മ്പി​ല്‍ അ​രു​ണ്‍ ഭ​വ​നി​ല്‍ ഉ​ഷാ​കു​മാ​രി​യാ​ണ് (42) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്.

ഉ​ഷാ​കു​മാ​രി​യു​ടെ വീ​ട്ടി​ല്‍ ക​യ​റി​യ അ​ക്ര​മി​സം​ഘം മാ​ര​കാ​യു​ധ​ങ്ങ​ളു​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച ശേ​ഷം ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

ബോ​ധ​ര​ഹി​ത​യാ​യ ഉ​ഷാ​കു​മാ​രി​യെ വെ​ള്ള​റ​ട പോ​ലീ​സെ​ത്തി ആ​ന​പ്പാ​റ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ​ത്തി​ച്ചു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ല്‍​കി​യെ​ങ്കി​ലും ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

മു​ന്‍ വൈ​രാ​ഗ്യ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളാ​യ ഷാ​ലു, ഷി​ബു എ​ന്നി​വ​ര്‍ ചേ​ർ​ന്നാ​ണ് ഉ​ഷാ​കു​മാ​രി​യെ ആ​ക്ര​മി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment