പത്തനംതിട്ട: ആംബുലന്‍സ് പീഡനത്തിന്റെ നാണക്കേടില്‍നിന്ന് മുക്തമാകാത്ത ആരോഗ്യവകുപ്പിന് ആശുപത്രിയില്‍നിന്നു മറ്റൊരു പീഡനശ്രമ പരാതി കൂടി മാനക്കേടാകുന്നു.പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ പാരാ മെഡിക്കല്‍ വനിതാ ടെക്നീഷനെയാണ് ഇന്നലെ രാത്രി സഹപ്രവര്ത്തകന് അപമാനിക്കാന്‍ ശ്രമിച്ചത്.
ഇതു സംബന്ധിച്ച പരാതിയില്‍ ആശുപത്രിയിലെ താത്കാലിക ജീവനക്കാരന് ചിറ്റാര്‍ സ്വദേശി അനന്തരാജിനെ(30) പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 11 ഓടെയാണ് സംഭവം. ഇരുവരും താത്കാലിക ജീവനക്കാരാണ്.
കോവിഡുമായി ബന്ധപ്പെട്ടു ജീവനക്കാരുടെ കുറവ് നികത്താന്‍ വേണ്ടി താത്കാലികാടിസ്ഥാനത്തില്‍ നിയമിച്ചതാണ് ഇരുവരെയും. പെണ്‍കുട്ടിയുടെ ഡ്യൂട്ടി റൂമില്‍ കയറിയ അനന്തരാജ് അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി.
രാത്രിയായിരുന്നതിനാല്‍ ടെക്നീഷന്‍ വിഭാഗത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല.പെണ്‍കുട്ടി ബഹളം വച്ചതിനെത്തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ പോലീസില്‍ അറിയിച്ചു. രാത്രിതന്നെ അനന്തരാജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ സെപ്റ്റംബറിലാണ് അടൂരില്‍നിന്നു പന്തളത്തെ സിഎഫ്എല്‍ടിസിയിലേക്കു കൊണ്ടുവരുന്ന വഴി കോവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ചത്.
ആറന്മുളയിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കെതിരെ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ ഇപ്പോഴും ജയിലിലാണ്.